നഷ്ടപ്പെട്ട സ്വർണ്ണാഭരണം കണ്ടെത്തി നൽകി.. നർക്കിലക്കാട് - മംഗലാപുരം റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാർ മാതൃകയായി
പരപ്പ: നർക്കിലക്കാട് -മംഗലാപുരം റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരിയായിരുന്ന പരപ്പ സ്വദേശിനി നിധിനയുടെ മകളുടെ നഷ്ടപ്പെട്ട ആഭരണം കണ്ടെത്തി നൽകി ജീവനക്കാർ മാതൃകയായി. കഴിഞ്ഞ ബുധനാഴ്ച ചെർക്കളയിൽ നിന്നും പരപ്പയിലേക്ക് യാത്ര ചെയ്ത യാത്രക്കാരിയുടെ മകളുടെ സ്വർണ്ണകമ്മൽ ആണ് യാത്രയ്ക്കിടയിൽ നഷ്ടപ്പെട്ടത്. ബസ്സ് പരപ്പയില്‍ എത്തി യാത്രക്കാരി ഇറങ്ങിയതിനു ശേഷം ആണ് മകളുടെ കമ്മൽ നഷ്ടപ്പെട്ടതായി അറിയുന്നത്. ബസ്സിൽ നിന്ന് ഇറങ്ങി പോയ യാത്രക്കാരി പെട്ടെന്ന് തന്നെ കണ്ടക്ടർ ഓ.ജി എബ്രഹാമിനെ വിളിച്ച് വിവരം പറയുകയും മറ്റ് യാത്രക്കാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ അപ്പോൾ തന്നെ ബസ്സിൽ പരിശോധന നടത്തുകയും ചെയ്തു . എന്നാൽ ആഭരണം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കണ്ടക്ടർ യാത്രക്കാരിയുടെ ഫോൺ നമ്പർ വാങ്ങിക്കുകയും നർക്കിലക്കാട് എത്തുമ്പോൾ വിശദമായി പരിശോധിക്കാം എന്ന് പറയുകയും ചെയ്തു. ബസ് രാത്രിയിൽ നർക്കിലക്കാട് എത്തി ട്രിപ്പ് അവസാനിച്ചപ്പോൾ ,ഡ്രൈവർ കെ വൈ സിനുവും, കണ്ടക്ടർ ഓജിയുംകൂടി ബസ് അടിച്ചു വാരി പരിശോധിച്ചു. തദവസരത്തിൽ സീറ്റിനിടയിൽ നിന്നും ആഭരണം കണ്ടെത്തി. ഉടൻ തന്നെ പ്രസ്തുത വിവരം യാത്രക്കാരിയെ അറിയിക്കുകയും ചെയ്തു. അടുത്ത ദിവസം ആഭരണം കണ്ടക്ടർ വിനോദ് കുമാറിനെ ഏൽപ്പിക്കുകയും അദ്ദേഹവും ഡ്രൈവർ സിനുവുംകൂടി ഉടമസ്ഥയ്ക്ക് ആഭരണം നൽകുകയും ചെയ്തു. ജീവനക്കാരുടെ ആത്മാർത്ഥമായ പരിശ്രമമാണ് നഷ്ടപ്പെട്ട സ്വർണം തിരികെ ലഭിക്കുവാൻ ഇടയാക്കിയത്.
കെ.എസ്.ആർ.ടി.സി.ജീവനക്കാരുടെ സത്യസന്തതയെ നർക്കിലക്കാട് - മംഗലാപുരം ബസ്സിലെ യാത്രക്കാരുടെ whatsapp കൂട്ടായ്മയായ മലബാർ റൈഡേഴ്സിൻ്റെന്റെ ആഭിമുഖ്യത്തിൽ ജീവനക്കാരെ അഭിനന്ദിച്ചു. ഗ്രൂപ്പ് അഡ്മിൻ ടി.കെ കൃഷ്ണൻ പ്ലാച്ചിക്കര, മധു, രഘുനാഥൻ, പ്രിയ, പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് രാജു നർക്കിലക്കാട് തുടങ്ങിയവർ ജീവനക്കാർക്ക് അഭിനന്ദനങ്ങൾ അറിയിച്ചു സംസാരിച്ചു.
No comments