പരപ്പ ക്ലീനിപ്പാറ കമ്യൂണിറ്റി ഹാളിൽ വെച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
പരപ്പ : പരപ്പ ഗവ: ഹയർ സെക്കൻഡറി സ്കൂൾ 1991-92 എസ് എസ് എൽ സി ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഫെബ്രുവരി 16 നൂ നടക്കുന്ന സംഗമത്തിൻ്റെ മുന്നോടിയായി ബാച്ചിൻ്റെ നേതൃത്വത്തിൽ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് , ഒടയംചാൽ ഗവ: ആയുർവേദ ഡിസ്പൻസറി , എ എഫ് എ ക്ലബ്ബ് ക്ലീനിപ്പാറ എന്നിവരുടെ സഹകരണത്തോടെ ഫെബ്രുവരി 9 ഞായറാഴ്ച രാവിലെ പത്ത് മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ക്ലീനിപ്പാറ കമ്യൂണിറ്റി ഹാളിൽ വെച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടക്കുന്നതാണ്. രജിസ്റ്റർ ചെയ്യുന്നതിനായി 80783 33946 ഈ നമ്പറിൽ ബന്ധപ്പെടുക
No comments