പൂച്ചക്കാട്ടെ ഗഫൂർ ഹാജി വധക്കേസ്; 118 ഗ്രാം സ്വർണ്ണം കൂടി കണ്ടെടുത്തു
പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുള്‍ ഗഫൂര്‍ ഹാജി (55) വധക്കേസില്‍ 118 ഗ്രാം സ്വര്‍ണ്ണം കൂടി കണ്ടെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ കെ.ജെ ജോണ്‍സണിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച്ച അറസ്റ്റു ചെയ്ത പൂച്ചക്കാട് സ്വദേശി പി.എസ് സൈഫുദ്ദീന്‍ ബാദുഷ(33) ഉദുമയിലെ ബാങ്ക് ഓഫ് ബറോഡയില്‍ പണയം വെച്ച സ്വര്‍ണ്ണമാണ് വെള്ളിയാഴ്ച്ച രാവിലെ കണ്ടെടുത്തത്. കേസിലെ ഏഴാം പ്രതിയാണ് സൈഫുദ്ദീന്‍ ബാദുഷ.
No comments