Breaking News

ലഹരിക്കെതിരെ ഓപ്പറേഷൻ ഡി ഹണ്ട് ; കാസറഗോഡ് ജില്ലയിൽ 1807 പരിശോധന നടത്തി 132 കേസുകൾ രജിസ്റ്റർ ചെയ്‌തു


കാസറഗോഡ് : സംസ്ഥാന വ്യാപകമായി നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനക്കും എതിരെ പരിശോധന . സംസ്ഥാനത്ത് ലഹരിയുടെ ഉപയോഗം മൂലം വർധിച്ചു വരുന്ന അക്രമ നിയമ വിരുദ്ധ പ്രവർത്തികൾക്കും തടയിടുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് പരിശോധന വ്യാപകമാക്കിയത് . കാസറഗോഡ് ജില്ലയിൽ  ആകെ 1807  പരിശോധന നടത്തിയതിൽ 132  കേസുകൾ രജിസ്റ്റർ ചെയ്‌തു അതിൽ 135 പ്രതികളും 134 അറസ്റ്റും രേഖപ്പെടുത്തി . ആകെ 85 .590 ഗ്രാം എം ഡി എം എ യും 66 .860  ഗ്രാം കഞ്ചാവും പിടികൂടി. ഇതിനു പുറമെ 11 .470 ഗ്രാം കഞ്ചാവ് കാസറഗോഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂൾ വിദ്യാർത്ഥികളിൽ നിന്നും പിടിക്കൂടിയത് വളരെ ആശങ്കാജനകമാണ് ഇവർക്കെതിരെ പോലീസ് സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ടും തയ്യാറാക്കിയിരുന്നു. 2025 ഫെബ്രുവരി 22  നു തുടങ്ങിയ സ്പെഷ്യൽ ഡ്രൈവ് മാർച്ച് 03  ആം തിയ്യതി വരെയുള്ള കാണക്കുകളാണ് മേല്പറഞ്ഞത്.


No comments