കാരാട്ട് ചാലഞ്ചേഴ്സ് സ്പോർട്‌സ് & ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു
പരപ്പ : ചാലഞ്ചേഴ്സ് സ്പോർട്‌സ് & ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു. കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സി.എച്ച്.അബ്ദുൾ നാസ്സർ ഉദ്ഘാടനം ചെയ്തു. കമ്മാടം ജുമാ മസ്ജിദ് ഉസ്താദ് ഉബൈദ് അൻവരി, പരപ്പ ശ്രീ തളിക്ഷേത്രത്തെ പ്രതിനിധീകരിച്ച് ദാമോദരൻ മാസ്റ്റർ, പരപ്പ വിമലഗിരി ചർച്ച് കാരാട്ട് വാർഡ് അംഗം ജിൻസ്, ബദർ മസ്ജിദ് .കാരാട്ട് ഉസ്താദ് സെയ്നുൽ ആബിദ്, കാരാട്ട് ചാമുണ്ഡേശ്വരീ ഗുളികൻ കാവ് ദേവസ്ഥാന പ്രസിഡന്റ്.ടി.എൻ ബാബു തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.ഇരുപത്തിരണ്ട് വർഷത്തെ രാജ്യസേവനത്തിന് ശേഷം ഇന്ത്യൻ ആർമിയിൽ നിന്നും വിരമിച്ച ദിലീപ് കാരാട്ടിനെ ക്ലബ്ബിന്റെ സ്നേഹോപഹാരം നൽകി ചടങ്ങിൽ വെച്ച് ആദരിച്ചു. ക്ലബ്ബ് പ്രസിഡന്റ് അനീഷ്കുമാർ.സി എസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സോണി. കെ.വി സ്വാഗതവും ഗിരീഷ്.പി.നന്ദിയും രേഖപ്പെടുത്തി
No comments