റോഡ് പണിക്ക് കൊണ്ടുവന്ന യന്ത്രം ഇരുട്ടിന്റെ മറവിൽ സാമൂഹിക ദ്രോഹികൾ പ്രവർത്തിപ്പിച്ചു വെച്ചു ; മണിക്കൂറുകൾ പ്രവർത്തിച്ചതുകൊണ്ടു കാരാറുകാരന് ഉണ്ടായത് വൻനഷ്ടവും സംഭവം വെസ്റ്റ് എളേരിയിൽ
ഭീമനടി : റോഡ് പണിക്ക് കൊണ്ടുവന്ന യന്ത്രം ഇരുട്ടിന്റെ മറവിൽ സാമൂഹിക ദ്രോഹികൾ പ്രവർത്തിപ്പിച്ചു വെച്ചു, റോഡ് പണി ഏറ്റെടുത്ത കാരാറുകാരന് ഇതു മൂലം വലിയ സമ്പത്തീക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
വെസ്റ്റ് എളേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ പെട്ടന്ന മേലടക്കം ഓട്ടപ്പടവ് റോഡ് 2024-25 വാർഷിക മെയ്ന്റിനെൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി, ആ ജോലിക്ക് വേണ്ടി കരാറുകാരൻ കൊണ്ടുവന്ന വലിയ മിക്സർ യന്ത്രമാണ് രാത്രിയിൽ പ്രവർത്തിപ്പിച്ച് വെച്ചത്, പുലർച്ചെ ആറ് മണിക്ക് ജോലിക്കാരെയും കൊണ്ട് വന്ന കരാറുകാരൻ കാണുന്നത് മിക്സർ യന്ത്രം പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന നിലയിലാണ്,
ഉണ്ടനെ പഞ്ചായത്ത് അംഗം റൈഹാനത്ത് ടീച്ചറിനെ വിളിച്ചറിയിക്കുകയും,സ്ഥലത്ത് എത്തുകയും ചെയ്തു. ഏകദേശം അഞ്ചാറു മണിക്കൂറെങ്കിലും ഇത് ഇങ്ങനെ പ്രവർത്തിക്കുകയും,അതുമൂലം രണ്ട് വർഷത്തോളം ഉപയോഗിക്കാൻ സാധിക്കുമായിരുന്ന ഓയിലും മറ്റുകാര്യങ്ങളുമാണ് നഷ്ടപെട്ടിട്ടുള്ളതെന്നും കരാറുകാരൻ പറഞ്ഞു.
വെള്ളരികുണ്ടിൽ നിന്നും വന്ന മെക്കാനിക്ക് നോക്കിയപ്പോൾ യന്ത്രത്തിന്റെ വയറിംഗും മറ്റു പ്രധാന സംവിധാനങ്ങളും കരിഞ്ഞു പോയ നിലയിലാണ് കണ്ടെത്തിയത്,ഏറ്റവും കുറഞത് അമ്പതിനായിരം രൂപയുടെ സമ്പത്തീക നഷ്ടം കണക്കാകുന്നു എന്നാണ് കരാറുക്കാരൻ,മാലോം സ്വദേശി ലാൻസി എൻ കുര്യൻ അറിയിച്ചത്,
ഈ യന്ത്രത്തിന്റെ പ്രവർത്തനത്തെ കുറിച്ച് അറിയുന്ന വിദഗ്ദന്മാർക്ക് മാത്രമേ ഇങ്ങനെ ചെയ്യാൻ സാധിക്കുകയുള്ളൂ, വ്യക്തിപരമായി ശത്രുക്കൾ ആരുമില്ലന്നും ആരായിരിക്കും ഈ ദ്രോഹം ചെയ്തത് എന്നതിനെ കുറിച്ച് യാതൊരു ഊഹവും ഇല്ലന്നും, കാര്യങ്ങൾ എല്ലാം ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിച്ചിട്ടുണ്ടെന്നും കരാറുകാരൻ പറഞ്ഞു
No comments