Breaking News

ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഗ്രന്ഥശാലകൾ സമ്പൂർണ്ണ ഹരിത ഗ്രന്ഥാലയങ്ങളായി മാറി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ജോസഫ് മുത്തോലി പ്രഖ്യാപനം നടത്തി


ഈസ്റ്റ് എളേരി പഞ്ചായത്തിലെ ഗ്രന്ഥശാലകൾ സമ്പൂർണ്ണ ഹരിത ഗ്രന്ഥാലയങ്ങളായി മാറി. കൊല്ലാട ഇഎംഎസ് പഠനകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ജോസഫ് മുത്തോലി പ്രഖ്യാപനം നടത്തി. ഇതോടൊപ്പം കൊല്ലാടയെ സമ്പൂർണ്ണ ശുചിത്വ ടൗണായി പ്രഖ്യാപിച്ചു. 

ചടങ്ങിൽ പഞ്ചായത്ത് മെമ്പർ പി.വി.സതീദേവി അധ്യക്ഷയായി. ഗ്രന്ഥശാലകൾക്കുള്ള ഹരിത സർട്ടിഫിക്കറ്റുകളും പഞ്ചായത്ത് പ്രസിഡൻ്റ് വിതരണം ചെയ്തു. ബ്ലോക്ക് റിസോഴ്സ് പേഴ്സൺ കെ.കെ.രാഘവൻ മാസ്റ്റർ പദ്ധതി വിശദീകരിച്ചു. 

ഹരിത കർമസേനാ അംഗങ്ങൾക്ക് ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി.കെ.മോഹനൻ ഉപഹാരം നൽകി.

താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം കെ.ഗോവിന്ദൻ, ഗ്രന്ഥശാല പ്രസിഡൻ്റ് എൻ.വി.ശിവദാസ്, കൗൺസിലർ കെ.ദാമോദരൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സമിതി കൺവീനർ പി.ഡി.വിനോദ് സ്വാഗതവും ഗ്രന്ഥശാല സെക്രട്ടറി കെ.വി.രവി നന്ദിയും പറഞ്ഞു

No comments