ബളാൽ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികൾക്കുള്ള ഫർണിച്ചറുകളുടെ വിതരണോദ്ഘാടനം പ്രസിഡണ്ട് രാജു കട്ടക്കയം നിർവ്വഹിച്ചു
വെള്ളരിക്കുണ്ട്: ഐ.സി.ഡി.എസ് സൂപ്പർവൈസർ നിർവഹണം നടത്തുന്ന 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ബളാൽ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികൾക്കുള്ള ഫർണിച്ചറുകളുടെ വിതരണം നടത്തി. 17 അംഗനവാടികൾക്ക് അലമാര, 14 അംഗനവാടികൾക്ക് ഗ്യാസ് സ്റ്റൗ, 8 അംഗനവാടികൾക്ക് കുക്കർ എന്നിങ്ങനെയാണ് നൽകിയത്. ബളാൽ ഗ്രാമപഞ്ചായത്തിൽ വച്ച് നടന്ന പരിപാടിയിൽ പ്രസിഡണ്ട് രാജു കട്ടക്കയം ഫർണ്ണിച്ചറുകളുടെ വിതരണോദ്ഘാടനം നടത്തി.
വൈസ് പ്രസിഡണ്ട് എം രാധാമണി അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ രബിത കണ്ണൻ സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അബ്ദുൾഖാദർ, മെമ്പർമാരായ സന്ധ്യാശിവൻ, പത്മാവതി, ബിൻസി, അജിത, ശ്രീജ, പഞ്ചായത്ത് സെക്രട്ടറി ജോസഫ് ,എം ചാക്കോ, പ്ലാൻ ഫെസിലിറ്റേറ്റർ രാഘവൻ തുടങ്ങിയവർ സംബന്ധിച്ചു.
അങ്കണവാടി ടീച്ചർമാരായ ജോളി,ഷൈല, ലില്ലികുട്ടി,ലൈല എന്നിവർ ഫർണിച്ചർ ഏറ്റു വാങ്ങി.
No comments