Breaking News

പനയാൽ കളിങ്ങോത്ത് വലിയവളപ്പ് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് തെയ്യംകെട്ട് മഹോത്സവത്തിൻ്റെ അന്നദാനത്തിനായുള്ള ജൈവപച്ചക്കറി കൃഷി വിളവെടുത്തു.


പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രം കളിങ്ങോം പ്രാദേശിക പരിധിയിൽപ്പെടുന്ന
   *പനയാൽ കളിങ്ങോത്ത് വലിയവളപ്പ് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത്* 2025 ഏപ്രിൽ 15,16,17 തീയ്യതികളിൽ  നടക്കുന്ന തെയ്യംകെട്ട് മഹോത്സവത്തിൻ്റെ അന്നദാനത്തിനായുള്ള   ജൈവപച്ചക്കറി കൃഷി 
"വിളവെടുത്തു.
പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രം വൈസ് പ്രസിഡണ്ട്  ശ്രീ. കെ.വി.അപ്പു വിളവെടുപ്പ് ഉൽഘാടനം നിർവ്വഹിച്ചു.
ആഘോഷകമ്മിറ്റി ചെയർമാൻ അഡ്വ വിജയൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചിത്രഭാനു,ശശി കുണ്ടുവളപ്പിൽ, മേലത്ത് ബാലകൃഷ്ണൻ നായർ, കെട്ടിന്നുള്ളിൽ രാഘവൻ നായർ, ഗിരീഷ് ബാബു കെ.വി, യുഎഇ കമ്മിറ്റി അംഗങ്ങളായ ജനാർദനൻ കോട്ടക്കാൽ, കുമാരൻ പള്ളിക്കര,  കുഞ്ഞിക്കണ്ണൻ മാസ്റ്റർ,കൃഷ്ണദാസ്,
വിജയൻ കളിങ്ങോത്ത്, അരുൺകുമാർ,ഗോപാലൻ വലിയവളപ്പ് , മാതൃസമിതി അംഗങ്ങൾ 
എന്നിവർ സംബന്ധിച്ചു.
ചടങ്ങിൽ ജനറൽ കൺവീനർ സി.നാരായണൻ നന്ദി അറിയിച്ചു. 
 പനയാൽവയലിൽ വെള്ളരിക്ക, മത്തൻ, കുമ്പളങ്ങ തുടങ്ങിയവയാണ് ജൈവരീതിയിൽ കൃഷി ചെയ്യുന്നത്. മാർച്ച് 26ന് കൂവം അളക്കൽ ചടങ്ങ് നടക്കും.
ഏപ്രിൽ 15ന് കലവറ നിറയ്ക്കൽ തുടർന്ന് 16,17 തീയ്യതികളിൽ തെയ്യംകെട്ട് മഹോത്സവം നടക്കും.

No comments