Breaking News

അറസ്റ്റ് ചെയ്യാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കുമ്പള സ്വദേശിയായ പ്രതി കുത്തിപരിക്കേൽപ്പിച്ചു ; യുവാവ് അറസ്റ്റിൽ


കാസർകോട് : വാറണ്ട് കേസിൽ പ്രതിയായതിനെ തുടർന്ന് അറസ്റ്റ് ചെയ്യാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ പ്രതി കുത്തിപരിക്കേൽപ്പിച്ചു. കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിക്കവേയാണ് ആക്രമണം. കുമ്പള ബംബ്രാണ സ്വദേശി അബ്ദുൽ ബാസിത്താണ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ നാർകോട്ടിക് സ്ക്വാഡിലെ എക്സൈസ് പ്രിവന്റിവ് ഓഫീസർ പ്രജിത്ത്, രാജേഷ് എന്നിവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒടുവിൽ പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 100 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ് അബ്ദുൽ ബാസിത്. പ്രതി ഒളിവിൽ പോയതിനാൽ ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ ഇയാളെ അറസ്റ്റ് ചെയ്യാൻ എക്സൈസ് സംഘം എത്തിയപ്പോഴാണ് ആക്രമണം. ഇരുമ്പ് കമ്പി കൊണ്ട് ഇരുവരെയും ആക്രമിക്കുകയായിരുന്നു.

No comments