Breaking News

ചെറുകിട വ്യാപാര രംഗത്തെ പ്രതിസന്ധികൾ ചർച്ച ചെയ്ത് പരപ്പ ഫെസ്റ്റ് സംഘാടകസമിതി


രപ്പ: 2025 മാർച്ച് 29 മുതൽ ഏപ്രിൽ 8 വരെ തിയതികളിൽ  പരപ്പ സാംസ്കാരിക കൂട്ടായ്മ ഒരുക്കുന്ന ഫിയസ്റ്റ പരപ്പ ഫെസ്റ്റ്  2025 ന്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികൾ തുടരുന്നു.

ചെറുകിട വ്യാപാര മേഖല നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ അധികരിച്ച് ക്ലാസ്  പരപ്പ സംഘാടകസമിതി ഓഫീസ് ഹാളിൽ സെമിനാർ നടന്നു.

 എം.പി.സലിമിന്റെ അധ്യക്ഷതയിൽ ബളാൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാധാമണി സെമിനാർ ഉദ്ഘാടനം ചെയ്തു.കേരള വ്യാപാരി വ്യവസായ ഏകോപന സമിതി കാസർകോട് ജില്ലാ വൈസ് പ്രസിഡന്റ് ഹംസ പാലക്കി ക്ലാസെടുത്തു .

        സംഘാടകസമിതി ജനറൽ കൺവീനർ എ. ആർ. രാജു , വർക്കിംഗ് ചെയർമാൻ വി. ബാലകൃഷ്ണൻ , പരപ്പ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് വിജയൻ കോട്ടക്കൽ, വി. നാരായണൻ എന്നിവർ പ്രസംഗിച്ചു. പി ഗിരീഷ് സ്വാഗതവും വി തമ്പാൻ  നന്ദിയും പറഞ്ഞു.

സിനിമാ താരങ്ങളായ  ഉണ്ണിരാജ് ചെറുവത്തൂർ അഡ്വ.സി ഷുക്കൂർ  സാഹിത്യകാരന്മാരായ സി.എം വിനയചന്ദ്രൻ പി.വി.കെ പനയാൽ നാടക പ്രവർത്തകൻ രവി ഏഴോം തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ അഥിതികളായി സംബന്ധിക്കും. ഫെസ്റ്റിന് മാറ്റ് കൂട്ടാൻ എല്ലാ ദിവസവും രാത്രി 8 മണിക്ക് കേരളത്തിലെ പ്രമുഖ ട്രൂപ്പുകളുടെ വിവിധ സ്റ്റേജ് ഷോകളും അരങ്ങേറും. മാർച്ച് 29ന് നാവോറ് നാട്ടുപാട്ടരങ്ങ്, 30 ന് മെഗാ മ്യൂസിക്കൽ ലൈവ് ഷോ, 31 ന് നാടകം നൂല് കൊണ്ട് മുറിവേറ്റവർ, ഏപ്രിൽ 01 ന് പെരുന്നാൾ നിലാവ് ഇശൽ ഗാനങ്ങൾ, 2 ന് മുൂസിക്കൽ നൈറ്റ്, 3ന് നാട്ടുമൊഴി നാടൻ പാട്ട് മേള, 4 ന് അലോഷി പാടുന്നു, 5ന് ഡി.ജെ വാട്ടർ ഡ്രം നൈറ്റ്, 6 ന് റോക്ക് മ്യൂസിക്കൽ നൈറ്റ്, 7 ന് ഗസൽ സന്ധ്യ, 8 ന് ഫോക്ക് മെഗാ ഷോ നിറപ്പൊലിമ എന്നിവ അരങ്ങേറും.

No comments