Breaking News

ബളാൽ - മരതുംകുളം -ചുള്ളി -മാലോം റോഡ് പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കണം ; ബളാൽ മണ്ഡലം നാലാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം


ബളാൽ :  ബളാൽ - മരതുംകുളം -ചുള്ളി -മാലോം റോഡ് പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന (PMGSY ) പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കണമെന്ന് ബളാൽ മണ്ഡലം നാലാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം ആവശ്യപ്പെട്ടു

 വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജോസ് വർഗീസ്  അധ്യക്ഷത വഹിച്ചു ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ബി പി പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു

 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജു കട്ടക്കയം മുഖ്യപ്രഭാഷണം നടത്തി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് . ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മധുസൂദനൻ ബാലൂർ . മണ്ഡലം പ്രസിഡണ്ട് എം പി ജോസഫ് . ജോർജ് ജോസഫ് ആഴാത്ത് . സി വി ശ്രീധരൻ . കെ സുരേന്ദ്രൻ . ജോസൂട്ടി അറക്കൽ . ശ്യാമള ഗോപലകൃഷ്ണൻ. സിബി തയ്യൽ. ഷാജു മനക്കൽ ഹരികുമാർ . രാജി രാജേഷ്. തങ്കച്ചൻ പൂവ്വത്തിങ്കൽ മോഹനൻപെരിയാട്ട് തുടങ്ങിയവർ പ്രസംഗിച്ചു  ചന്ദ്രൻടി വി സ്വാഗതവും ശോഭ അജി നന്ദിയും പറഞ്ഞു

No comments