Breaking News

പണിമുടക്കിന് മുന്നോടിയായി ബാങ്ക് ജീവനക്കാർ വെള്ളരിക്കുണ്ടിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി


വെള്ളരിക്കുണ്ട് : 2025 മാർച്ച് 24, 25 പണിമുടക്കിന് മുന്നോടിയായി, ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടന ആയ യുണൈറ്റഡ് ഫെഡററേഷൻ ഓഫ് ബാങ്ക് യൂണിയൻസ് (UFBU) വെള്ളരിക്കുണ്ടിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.

കൃഷ്ണകുമാർ (SBI Officer's Association) സ്വാഗത പ്രസംഗം നടത്തി. Vinod K V (District Executive Committee member, BEFI) Anand (AKBEF(AIBEA) District Chairman) Babu KV (SBSU (NCBE) Vellarikkund unit) Praveen P (AIBOC) Vinu Kumar M (KGBOU-AIBOU) എന്നിവർ ധർണ്ണയെ അഭിസംബോധനം ചെയ്തു സംസാരിച്ചു. അനിൽകുമാർ T P (AIBEA) നന്ദി പ്രസംഗം നടത്തി.

ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസമാക്കണമെന്നും, പുറംകരാർവൽകരണം അവസാനിപ്പിക്കണമെന്നും, മതിയായ ജീവനക്കാരെ നിയമിക്കണമെന്നും, തീർപ്പാക്കാത്ത പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുക എന്നീ കാര്യങ്ങൾ ഉന്നയിച്ച് കൊണ്ട് മാർച്ച് 24നും 25നും രാജ്യത്തെ ബാങ്ക് ജീവനക്കാർ പണിമുടക്കും. ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ, എഐബിഒഎ അടക്കം 9 യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) നേതൃത്വം നൽകും.

No comments