Breaking News

ബേഡകം അമ്പിലാടിയിൽ മുറിയിൽ സൂക്ഷിച്ച 20 ചാക്ക് ഉണക്കിയ അടക്ക കവർന്നതായി പരാതി


കാസർകോട്: ബേഡകം അമ്പിലാടിയിൽ മുറിയിൽ സൂക്ഷിച്ച 20 ചാക്ക് ഉണക്കിയ അടക്ക കവർന്നതായി പരാതി. നേരയിലെ കണ്ണൻ എന്ന കർഷകന്റെ അടക്കയാണ് വ്യാഴാഴ്ച രാത്രിയിൽ കവർന്നത്. കണ്ണന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. 40 ചാക്ക് അടക്കായാണ് ഉണക്കി ഇവിടെ ശേഖരിച്ചു വച്ചത്. ഇതിൽ നിന്നും 20 ചാക്ക് അടക്കയാണ് മോഷ്ടാക്കൾ കടത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് മോഷണവിവരം അറിയിയുന്നത്. പരാതിയെ തുടർന്ന് ബേഡകം പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഒന്നരലക്ഷം രൂപയുടെ അടക്കയാണ് മോഷണം പോയതെന്ന് കർഷകൻ പറയുന്നു.

No comments