ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി നടത്തുന്ന പെൺകുട്ടികളുടെയും സ്ത്രീകളുടെയും വിളർച്ച രോഗ നിർണ്ണയ പരിപാടിക്ക് ബളാൽ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി
വെള്ളരിക്കുണ്ട് : പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി നടത്തുന്ന പെൺ കുട്ടികളുടെയും സ്ത്രീകളുടെയും വിളർച്ച രോഗ നിർണയ പരിപാടിക്ക് ബളാൽ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്ത് തല ഉദ്ഘാടനം ഏറാംചിറ്റ അംഗൻവാടിയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രേഖ സി നിർവഹിച്ചു. ബളാൽ ഗ്രാമപഞ്ചായത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. വെള്ളരിക്കുണ്ട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.ഷിനിൽ വി , ഹെൽത്ത് ഇൻസ്‌പെക്ടർ സാജു സെബാസ്റ്റ്യൻ എന്നിവർ ക്ലാസ്സെടുത്തു. എലിയാമ്മ വർഗീസ്, നിഖിഷ എൻ ആർ , മായ മാത്യു, ഷെറിൻ , മേരി ലുക്കാച്ചൻ, നാജിയ പി കെ എന്നിവർ നേതൃത്വം നൽകി
No comments