ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം എട്ടാം വാർഡ് കുടുംബ സംഗമം പ്രതിഭാ നഗർ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടന്നു
പരപ്പ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കിനാനൂർ കരിന്തളം മണ്ഡലം വാർഡ് 8 (പരപ്പ) കുടുംബ സംഗമം പ്രതിഭാ നഗർ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ നടന്നു. പരപ്പ ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ. പത്മനാഭൻ പതാക ഉയർത്തി. വാർഡ് പ്രസിഡണ്ട് വി.ഭാസ്കരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. പി. വി. സുരേഷ് ഉദ്ഘാടനം ചെയ്തു.രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും നിലനിർത്താനും സംരക്ഷിക്കാനും കോൺഗ്രസിന്റെ നേതൃത്വത്തിൽ അല്ലാതെ സാധിക്കില്ല എന്നത് സാധാരണ പ്രവർത്തകർക്കടക്കം വലിയ ഉത്തരവാദിത്തമാണ് നൽകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. പ്രഭാകരൻ കരിച്ചേരി മുഖ്യപ്രഭാഷണം നടത്തി. ജനങ്ങളിലേക്കിറങ്ങി സമൂഹത്തെയും പ്രസ്ഥാനത്തെയും ശാക്തീ കരിക്കുകയാണ് ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും ചുമതല എന്ന് അദ്ദേഹം ഓർമിപ്പിച്ചു. കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് മനോജ് തോമസ്, കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സിജോ പി. ജോസഫ്, കെ. പി. ബാലകൃഷ്ണൻ,ക്ലാരമ്മ സെബാസ്റ്റ്യൻ, കാനത്തിൽ ഗോപാലൻ നായർ, തുടങ്ങിയവർ സംസാരിച്ചു. ശോഭന കെ. സ്വാഗതവും ബാബു വീട്ടിയോടി നന്ദിയും അറിയിച്ചു. കുഞ്ഞപ്പൻ പരപ്പച്ചാൽ, കണ്ണൻ മാളൂർക്കയം, ചന്ദ്രൻ കളിങ്ങോൻ, ശ്രീരാജ് മുണ്ടാത്ത്, ബിജു കനകപ്പള്ളി, മീര ഗംഗാധരൻ, സുജിത ചന്ദ്രൻ, ഷീജ വിജയൻ ചന്ദ്രൻ കെ. തുടങ്ങിയവർ കുടുംബ സംഗമത്തിന് നേതൃത്വം നൽകി.
No comments