Breaking News

ജ്വാല 3.0 ; സ്ത്രീകൾക്കും കുട്ടികൾക്കും സ്വയം പ്രതിരോധ പരിശീലനം സംഘടിപ്പിച്ചു


കാസർഗോഡ് : അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സോഷ്യൽ പോലീസിംഗ് ഡിവിഷന്റെ ആഭിമുഖ്യത്തിൽ മാർച്ച് 10 ,11  തീയതികളിൽ സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമായി സ്വയംപ്രതിരോധ പരിശീലനപരിപാടിയുടെ ഭാഗമായി പോലീസിലെ വനിതാ ഉദ്യോഗസ്ഥരാണ് സൗജന്യമായി പരിശീലനം നൽകുന്നത്. കാസറഗോഡ് ജില്ലയിൽ സൈനബ് മെമ്മോറിയൽ B.Ed കോളേജ് ചെർക്കളയിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ ജില്ല പോലീസ് മേധാവി ശ്രീമതി ശില്പ ഡി ഐപി എസ് ഉദ്ഘാടനം ചെയ്തു സൈനബ് കോളേജ് പ്രിൻസിപ്പാൾ ഡോ. നീന എം കെ സ്വഗതം പറഞ്ഞ ചടങ്ങിൽ കാസറഗോഡ് അഡീഷണൽ എസ്.പി ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഖാദർ ബതിര മുഖ്യാതിഥി ആയിരുന്നു പഞ്ചായത്ത് മെമ്പർ ശ്രീമതി. സഫിയ ഹാസിം ,സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി സുനിത എസ് , സോഷ്യൽ പോലീസിംഗ് ജില്ലാ കോഡിനേറ്റർ ശ്രീ പി കെ രാമകൃഷ്ണൻ, പി ടി എ പ്രസിഡൻ്റ് എൻ എം ഇബ്രാഹിം, സ്റ്റഫ് സെക്രട്ടറി ശ്രീമതി  സൂര്യ കെ എന്നിവർ ആശംസ അറിയിച്ച ചടങ്ങിൽ  വനിത സെൽ,ഫിസിക്കൽ സയൻസ് പരിശീലക കോർഡിനേറ്റർ ശ്രീമതി അലീന എൽ സണ്ണി നന്ദിയും പറഞ്ഞു.

No comments