Breaking News

കാഞ്ഞങ്ങാട് നഗരത്തിൽ പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് സാരമായ പരിക്ക്


കാഞ്ഞങ്ങാട്: നഗരമധ്യത്തിലെ ഗെയിൽ പൈപ്പ് സ്ഥാപിക്കാൻ വേണ്ടി എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ആവിക്കര സ്വദേശി അജയ് (30) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഹെഡ് പോസ്റ്റോഫീസിനു മുൻവശത്തെ കുഴിയിലാണ് മോട്ടോർ സൈക്കിൾ അടക്കം വീണത്. വിവരം അറിഞ്ഞ് അഗ്നിരക്ഷാ സേനയെത്തിയാണ് മുകളിലേക്ക് എത്തിച്ചത്. തുടർന്ന് 108 ആംബുലൻസിന്റെ സഹായത്തോടെ ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മംഗലാപുരത്തേക്കു മാറ്റി.

No comments