വായ്പ കൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ സംഘം ചേർന്ന് മർദിച്ചു ; ചിറ്റാരിക്കാൽ പോലീസ് കേസ് എടുത്തു
വെള്ളരിക്കുണ്ട് : വായ്പ കൊടുത്ത പണം തിരികെ ചോദിച്ച യുവാവിനെ സംഘം ചേർന്ന് മർദിച്ചതായി പരാതി. ചിറ്റാരിക്കാൽ മണ്ഡപത്തുള്ള ഷിജോ ദേവസ്യ(42)യാണ് പരാതിക്കാരൻ. വായ്പ നൽകിയ പണം തിരികെ നൽകാമെന്ന് പറഞ്ഞു ആയനൂർ സ്വദേശികളായ സെബാസ്റ്റ്യനും രണ്ട് മക്കളും ചേർന്ന് വീട്ടു മുറ്റത്ത് വെച്ചു ഭീഷണി പെടുത്തുകയും മർദിക്കുകയുമായിരുന്നു.വായ്പ കൊടുത്ത പണം തിരികെ ചോദിച്ചതാണ് മർദ്ദനത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു. ഷിജോ ദേവസ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചിറ്റാരിക്കാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
No comments