Breaking News

പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഗോത്രവർദ്ധൻ പരിപാടി സംഘടിപ്പിച്ചു ; അഡീഷണൽ ഡിസ്റ്റിക് ജഡ്ജും താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനുമായ പി എം സുരേഷ് ഉദ്ഘാടനം ചെയ്തു


പരപ്പ : ജില്ലാ ലീഗൽ സർവീസ് അതോറിറ്റി കാസർഗോഡ്, ഹോസ്ദുർഗ് താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി, പരപ്പ ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഗോത്രവർദ്ധൻ പരിപാടി സംഘടിപ്പിച്ചു. പട്ടികവർഗ്ഗ ജനവിഭാഗങ്ങൾക്കുള്ള ഉന്നമനത്തിനു വേണ്ടിയുള്ള ഈ പദ്ധതിയുടെ ഉദ്ഘാടനം അഡീഷണൽ ഡിസ്റ്റിക് ജഡ്ജും താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാനുമായ പി എം സുരേഷ് ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി അധ്യക്ഷത വഹിച്ചു വെള്ളരിക്കുണ്ട് സി ഐ മുകുന്ദൻ ടി കെ മുഖ്യപ്രഭാഷണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ സാജു സെബാസ്റ്റ്യൻ ആരോഗ്യ ക്ലാസ് നയിച്ചു. എക്സൈസ് പ്രിവന്റ് ഓഫീസർ പി ഗോവിന്ദൻ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പിവി ചന്ദ്രൻ, രജനീ കൃഷ്ണൻ, പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാൻ സി എച്ച് അബ്ദുൽ നാസർ, പി വി മോഹനൻ, എം പി അസീറ, ഊരു മൂപ്പൻ സുന്ദരൻ തുടങ്ങിയവർ സംസാരിച്ചു ട്രൈബൽ ഡെവലപ്മെൻറ് ഓഫീസർ അബ്ദുൽസലാം സ്വാഗതം പറഞ്ഞ ചടങ്ങിൽ ഊരു മൂപ്പൻ രാഘവൻ നന്ദി പറഞ്ഞു. തുടർന്ന് മംഗളംകളിയും വിവിധ കലാപരിപാടികളും അരങ്ങേറി

No comments