Breaking News

യക്ഷഗാന കുലപതി ഗോപാലകൃഷ്ണ കുറുപ്പ് അന്തരിച്ചു. നീലേശ്വരത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം


കാസർകോട്: യക്ഷഗാന കുലപതി ഗോപാലകൃഷ്ണ കുറുപ്പ് അന്തരിച്ചു. 90 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി നീലേശ്വരത്തെ വസതിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം
വ്യാഴാഴ്ച
വൈകുന്നേരം 4 മണിക്ക് നീലേശ്വരം
പട്ടേന പാലക്കുഴിയിൽ. കർണ്ണാടക സർക്കാറിന്റെ രാജ്യപുരസ്ക്കാർ, കേരള സർക്കാരിന്റെ ഗുരുപൂജ പുരസ്കാരം തുടങ്ങി നിരവധി അംഗികാരങ്ങൾ ലഭിച്ചിട്ടുണ്ട്. 60 ലധികം വർഷമായി യക്ഷഗാനം അവതരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. അവർണർക്കും സ്ത്രീകൾക്കും യക്ഷഗാനകല അഭ്യസിപ്പിക്കാൻ മുതിർന്ന ആദ്യ യക്ഷഗാന ഗുരുവാണ്. ആയിരക്കണക്കിന് ശിഷ്യന്മാരാണ് ഈ യക്ഷഗാന കുലപതിക്കുള്ളത്. യക്ഷഗാനകലയെ ശാസ്ത്രീയമാക്കുന്നതിന് കന്നടയിൽ 3 ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 1935 ഡിസംബർ 5ന് കാസർകോട് താലൂക്കിലെ
പെർളക്കടുത്ത് നെല്ലിക്കുഞ്ചയിലാണ് ജനിച്ചത്. യക്ഷഗാന കലാകാരൻ ചന്തുക്കുറുപ്പും കാവേരിയമ്മയും ആണ് മാതാപിതാക്കൾ. 1958
മുതൽ കർണാടകയിലെ
ബെൽത്തങ്ങാടി
താലൂക്കിലെ ശിശില എന്ന സ്ഥലത്തെ ബർഗാള വിട്ടിലാണ് താമസിച്ചത്. 

No comments