പ്രൊഫ.സിദ്ധു പി അള്‍ഗാര്‍ കേന്ദ്ര കേരള സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സിലര്‍
പെരിയ : കേരള കേന്ദ്ര സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി പ്രൊഫ.സിദ്ധു പി.അള്‍ഗാറിനെ നിയമിച്ചു. കര്‍ണാടക സ്വദേശിയായ അദ്ദേഹത്തിന്റെ നിയമനം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ രാഷ്ട്രപതിയുടെ അംഗീകാരത്തോടെയാണ് ഈ നിയമനം നടപ്പിലായിരിക്കുന്നത്. പ്രൊഫ. സിദ്ധു പി. അള്‍ഗാറിന്റെ നിയമനം സര്‍വകലാശാലയുടെ അക്കാദമിക് രംഗത്ത് പുതിയ ദിശാബോധം നല്‍കുമെന്നും, വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി അദ്ദേഹം മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുമെന്നുമാണ് പ്രതീക്ഷ.
No comments