കരുതാം കനിവിന്റെ ഒരു തുള്ളി" പനത്തടി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ പറവകൾക്ക് ദാഹജലം ഒരുക്കി
പാണത്തൂർ: "കരുതാം കനിവിന്റെ ഒരു തുള്ളി" കുറ്റിക്കോൽ അഗ്നി രക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ പാണത്തൂർ വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, കൃഷി വകുപ്പ് ഓഫീസ്, വിവേകാനന്ദ സ്കൂൾ, എന്നിവിടങ്ങളിലും പണത്തൂർ ടൗൺ പ്രദേശത്ത് ഓട്ടോ, ടാക്സി, സ്റ്റാൻഡുകളിലും കുറ്റിക്കോൽ അഗ്നി രക്ഷാ നിലയത്തിലെ സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ ചുമട്ടു തൊഴിലാളികളും, ഓട്ടോ ടാക്സി ഡ്രൈവർമാരും പറവകൾക്കായുള്ള ദാഹജലം ഒരുക്കി. പനത്തടി പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് വിജയകുമാർ എം., പനത്തടി വില്ലേജ് ഓഫീസർ സുബക്, അസിസ്റ്റന്റ് വില്ലേജ് ഓഫീസർ ഗണേഷ് ഷേണായി. കെ, പാണത്തൂർ കൃഷി ഓഫീസർ അരുൺ ജോസ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് രാധാകൃഷ്ണ ഗൗഡ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ ശിവദാസ്, പത്താം വാർഡ് മെമ്പർ ജെയിംസ് കെ ജെ. എട്ടാം വാർഡ് മെമ്പർ ബിജു, വിവേകാനന്ദ സ്കൂളിലെ അധ്യാപികമാരും കുട്ടികളും സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റു വാർഡൻ കൃഷ്ണകുമാർ, അബൂ താഹിർ കമ്പിക്കാനം, ബച്ചൻ തോമസ് എന്നിവർ പ്രവർത്തനത്തിൽ സന്നിഹിതരായി.
No comments