Breaking News

സ്ത്രീകളെ ഉപയോഗിച്ച് കാറിൽ എംഡിഎംഎ കടത്തിയ കേസിൽ കുടക് സ്വദേശി കൂടി പിടിയിൽ


കാസർകോട് : സ്ത്രീകളെ ഉപയോഗിച്ച് കാറിൽ എംഡിഎംഎ
കടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ.
സംഘത്തിന് മയക്കുമരുന്ന്
കൈമാറിയ കുടക്
വിരാജ്പേട്ട ഹാലുഗുണ്ടയിലെ എ കെ
ആബിദിനെ (37)യാണ് ആദൂർ പൊലീസ്
പിടികൂടിയത്. കഴിഞ്ഞ ജനുവരി 13ന് പുലർച്ചെ ബോവിക്കാനം മഞ്ചക്കല്ലിൽനിന്നുമാണ് കാറിൽ
യാത്ര ചെയ്ത
സ്ത്രീകളടക്കമുള്ള സംഘത്തെ
ആദൂർ പൊലീസ് പിടികൂടിയത്. ഇവരുടെ ഫോൺ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് നൽകിയത് ആബിദാണെന്ന് മനസ്സിലായത്. കാറിലുണ്ടായിരുന്ന പ്രതികളിൽ ഒരാളായ മുഹമ്മദ് സഹദ്, തൊണ്ണൂറായിരം രൂപ കഴിഞ്ഞ ജനുവരി 11ന് എസ്ബിഐ കുമ്പള പച്ചമ്പല ശാഖയിൽനിന്നും മറ്റൊരു പ്രതിയായ അബ്ദുൾ ഖാദറിന് അയച്ചതായി കണ്ടെത്തി. അബ്ദുൾ ഖാദറിനെ ചോദ്യം ചെയ്തപ്പോൾ, തായ്ലൻഡ് നമ്പറിലുള്ള ഫോണിൽനിന്നും മയക്കുമരുന്ന് ലൊക്കേഷൻ അയച്ചതായും കണ്ടെത്തി. ഈ ലൊക്കേഷൻ അയച്ചത് ആബിദായിരുന്നു. കാറിൽ കടത്തുകയായിരുന്ന 100.6 ഗ്രാം എംഡിഎംഎ മയക്കുമരുന്നാണ് കഴിഞ്ഞ ജനുവരിയിൽ പൊലിസ് സാഹസികമായി പിടിച്ചത്. മുളിയാർ മാസ്തിക്കുണ്ടിലെ മുഹമ്മദ് സഹദ് (26), കാസർകോട് കോട്ടക്കണ്ണിയിലെ പി എം ഷാനവാസ് (42), ഷരീഫ (40), ചെമ്മനാട് മൂഡംബയലിലെ പി എം ശുഹൈബ (38)
എന്നിവരാണ് അന്ന് പിടിയിലായത്.

No comments