Breaking News

ചൂട് കനത്തതോടെ റബർ പാൽ കുറയുന്നു ; മലയോരത്തെ റബ്ബർ കർഷകർ പ്രതിസന്ധിയിൽ


വെള്ളരിക്കുണ്ട് : ചൂട് കനത്തുതുടങ്ങിയത് റബർ കർഷകർക്ക് തിരിച്ചടിയാവുന്നു. കാലാവസ്ഥയിലെ മാറ്റം കാരണം പാൽ ലഭ്യത ഗണ്യമായി കുറഞ്ഞു. ഇതോടെ പലരും ടാപ്പിങ് നിർത്തി. ചുരുങ്ങിയത് 5 മാസം വരെയെങ്കിലും ടാപ്പിങ് നടത്തിയിരുന്ന കർഷകരാണ് ഇത്തവണ ടാപ്പിങ് നിർത്തിയത്. കഴിഞ്ഞ വർഷം ഡിസംബർ വരെ മഴ
തുടർന്നതിനാൽ പലരും
വൈകിയാണ് ടാപ്പിങ്
തുടങ്ങിയത്. ഫെബ്രുവരി മുതൽ ചൂട് കടുത്തു. കാറ്റും ഇല കൊഴിച്ചിലും കാരണം ഉൽപാദനം ഗണ്യമായി കുറഞ്ഞു. ചൂട് കനത്തതോടെ കർഷകർ ടാപ്പിങ് നിർത്താൻ നിർബന്ധിതരായി. രണ്ടു മാസം മാത്രമാണ് ഈ വർഷം ടാപ്പിങ് നടത്താൻ കഴിഞ്ഞത്. ഈ സീസണിൽ 252 രൂപ വരെ വില ഉയർന്നതാണ്. എന്നാൽ ആഴ്ചകൾക്കുള്ളിൽ അത് കുറഞ്ഞു.
വ്യാപാരികൾ വിപണി വിലയേക്കാൾ 5 മുതൽ 8 രൂപവരെ കുറച്ചാണ് ഷീറ്റ് എടുക്കുന്നത്. റബർ ഉൽപാദക സംഘങ്ങൾ സംഭരണം തുടങ്ങിയത് കർഷകർക്ക് ആശ്വാസമാകുമ്പോഴും കിലോയ്ക്ക് 210 രൂപയ്ക്ക് മുകളിൽ കിട്ടിയാലേ കാര്യമുള്ളുവെന്ന് കർഷകർ പറഞ്ഞു. വിപണിയിൽ 180 നും 190 നും ഇടയിലാണ് ഇപ്പോഴത്തെ വില. ഇത് ഉത്പാദന ചെലവിന്
പോലും തികയില്ലെന്ന് കർഷകർ പറയുന്നു. ടാപ്പിങ് തൊഴിലാളിക്ക് വർഷത്തിൽ മൂന്ന് മാസം മാത്രമേ തൊഴിൽ ലഭിക്കുന്നുള്ളു എന്നതാണ് വാസ്തവം 

No comments