Breaking News

ഗവ.ഹയർ സെക്കൻഡറി സ്കൂൾ മാലോത്ത് കസബയിൽ എസ് പി സി പാസിംഗ് ഔട്ട് പരേഡ് നടത്തി


വള്ളിക്കടവ് : മാലോത്ത് കസ്ബ  ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ 2023-25 സ്റ്റുഡന്റ് പോലീസ് കേഡറ്റ് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. കാസറഗോഡ് അഡിഷണൽ എസ് പി ബാലകൃഷ്ണൻ നായർ  പി സല്യൂട്ട് സ്വീകരിച്ചു.

ബാളാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, SPC യുടെ ADNO തമ്പാൻ ടീ, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വിഷ്ണു പ്രസാദ് എം വി, ബളാൽ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ ജേ മാത്യു ,  പതിനൊന്നാം വാർഡ് മെമ്പർ ജെസ്സി ടോമി, സ്കൂളിന്റെ ഹെഡ് മിസ്ട്രസ്സ് രജിത കെ വി, പി ടീ എ വൈസ് പ്രസിഡൻറ് സനോജ് മാത്യു,എസ് എം സി ചെയർമാൻ ദിനേശൻ കെ,എം പി ടീ എ പ്രസിഡൻറ് ദീപ മോഹൻ, സ്റ്റാഫ് സെക്രട്ടറി മാർട്ടിൻ ജോർജ്, വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരും ഈ സ്കൂളിലെ എസ് പി സി യുടെ ഡ്രിൽ ഇൻസ്ട്രക്ടറമാരും ആയ അനീഷ് കുമാർ കെ ആർ, ഷാലി വി ജെ, എന്നിവരും ബാന്റ് ടീം അംഗങ്ങളായ കാസറഗോഡ് ട്രാഫിക് പോലീസ് സ്റ്റേഷനിലെ ASI ശ്രീനിവാസൻ കെ, ബേക്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ജോസഫ് പി ജെ, സ്കൂളിലെ SPC യുടെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ആയ സുഭാഷ് വൈ എസ് എന്നിവർ പങ്കെടുത്തു.      


       അബിഷായി ജോൺ ഫിലിപ്പ് പരേഡ് കമാൻഡറും അർഷ പ്രദീപ് സെക്കൻഡ് ഇൻ കമാൻഡറും, പ്ലട്ടൂൺ ലീഡർമാരായി അലൻ ജേക്കബും പ്രീതി മരിയയും പരേഡിനെ നയിച്ചു. 2023-25 എസ് പി സി ബാച്ചിലെ ബെസ്റ്റ് ഇൻഡോർ കേഡറ്റ് ആയി നിരഞ്ജന ടി യും, ബെസ്റ്റ് ഔട്ട്ഡോർ കേഡറ്റ് ആയി ജിഷ്ണു കെ വി യെയും തിരഞ്ഞെടുത്തു.


No comments