Breaking News

ഷമിയുടെ അമ്മയുടെ കാലില്‍ തൊട്ട് വന്ദിച്ച് വിരാട് കോലി; ഹൃദയസ്പര്‍ശിയായ നിമിഷങ്ങളെന്ന് ക്രിക്കറ്റ് ആരാധകര്‍


ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ടീം ഇന്ത്യയുടെ തിളങ്ങുന്ന വിജയത്തിന് പിന്നാലെ പേസര്‍ മുഹമ്മദ് ഷമിയുടെ അമ്മയോടൊപ്പമുള്ള വിരാട് കോലിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ ഷമിയുടെ കുടുംബത്തോടൊപ്പം ഫോട്ടോകള്‍ക്ക് പോസ് ചെയ്യുന്നതിനുമുമ്പ് കോഹ്ലി ബഹുമാനപൂര്‍വ്വം ഷമിയുടെ അമ്മയുടെ കാലില്‍ തൊട്ട് നമസ്‌കരിക്കുന്നത് കാണാം. ഹൃദയസ്പര്‍ശിയായ രംഗങ്ങളെന്നാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിച്ചരിക്കുന്നത്. ഇന്ത്യയുടെ അപരാജിത പ്രകടനത്തില്‍ ഷമി നിര്‍ണായക പങ്കാണ് വഹിച്ചത്, സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കൊപ്പം ടീമിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് കൊയ്ത ബൗളറായി ഷമി വാഴ്ത്തപ്പെട്ടു. അഞ്ച് മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിക്കറ്റുകളാണ് മുഹമ്മദ് ഷമി ടീം ഇന്ത്യക്കായി വീഴ്ത്തിയത്.

No comments