ചായ്യോത്ത് അങ്കൺ വാടിയിൽ ക്രഷ് പദ്ധതി തുടങ്ങി
ചായ്യോത്ത്: വനിതാ ശിശു വികസനവകുപ്പ് ചായ്യോം അങ്കൺ വാടിയിൽ ആരംഭിച്ച അങ്കൺ വാടി കം ക്രഷ് പദ്ധതി കിനാനൂർ - കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത ഉൽഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി സ്ഥിരം സമിതി അധ്യക്ഷ ഷൈ ജമ്മ ബെന്നി അധ്യക്ഷയായി. ബ്ലോക്ക് സി ഡി പി ഒ റഹ മത്ത് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. അജിത് കുമാർ . മെമ്പർമാരായ പി. ധന്യ വി.സന്ധ്യ. രമ്യ ഹരിഷ് എന്നിവർ സംസാരിച്ചു. കിനാനൂർ - കരിന്തളം ഐസിഡിഎസ് സൂപ്പർവൈസർ നീതു കെ ബാലൻസ്വാഗത വും റീന നന്ദിയും പറഞ്ഞു
No comments