ഓട്ടോയിൽ കടത്തുകയായിരുന്ന എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കാസർകോട്: ഓട്ടോയിൽ കടത്തുകയായിരുന്ന 1.280 ഗ്രാം എംഡിഎംഎയും 26.850 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പൊയിനാച്ചി, ചെറുകര കോളനിയിലെ അബൂബക്കർ സിദ്ദിഖി(33)നെയാണ് ബേക്കൽ എസ്ഐ സവ്യസാചിയും സംഘവും അറസ്റ്റു ചെയ്തത്.പനയാൽ, ബട്ടത്തൂർ ചന്ദ്രപുരം റോഡിലെ കുളിക്കുന്നിൽ വച്ചാണ് അറസ്റ്റ്. പാലക്കുന്ന് ഭാഗത്തേക്ക് പോവുകയായിരുന ഓട്ടോയെ വെള്ളിയാഴ്ച രാത്രി 7.45 മണിയോടെ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയതെന്നു പൊലിസ് പറഞ്ഞു. ഓട്ടോയും കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ മുഹമ്മദ് അബൂബക്കർ സിദ്ദിഖിനെതിരെ മേൽപ്പറമ്പ് പൊലീസിലും സമാന കേസുള്ളതായി പൊലീസ് പറഞ്ഞു.
No comments