Breaking News

കോളംകുളം റെഡ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്‌ നാൽപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഭാവഗായകൻ പി ജയചന്ദ്രൻ അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു


പരപ്പ : മലയോരത്തെ കുടിയേറ്റ കാലത്ത് രൂപികരിച്ച കലാ കായിക സംസ്കാരിക മേഖലയിൽ മികച്ചു നിൽക്കുന്ന കോളംകുളം റെഡ് സ്റ്റാർ ആർട്സ് &സ്പോർട്സ് ക്ലബ്‌ അതിന്റെ നാൽപതാം വാർഷികം വിവിധ കലാ സാംസ്‌കാരിക കായിക പരുപാടികളോട് കൂടി  ആഘോഷിച്ചു തുടങ്ങിയിരിക്കുകയാണ്. മാർച്ച്‌ മാസം തുടങ്ങിയ പരുപാടി മെയ്മാസത്തിൽ ആണ് അവസാനിക്കുന്നത്. ഈ വരുന്ന ഞായർ 23നു വൈകുന്നേരം മൂന്ന് മണി മുതൽ കോളംകുളത്ത് ഭാവ ഗായകൻ പി ജയചന്ദ്രൻ അനുസമരണ പരുപാടി സംഘടിപ്പിക്കുന്നു . അതിനൊപ്പം തന്നെ കാസർഗോഡ് ജില്ലാ തല കരോക്കെ ഗാനമത്സരവും നടക്കും നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ഗായകർ ജയചന്ദ്രൻ പാടിയ പാട്ടുകൾ അവതരിപ്പിച്ചുകൊണ്ട് പരിപാടിയിൽ മത്സരിക്കും.പി ജയചന്ദ്രൻ കരോക്കെ ഗാനമത്സരം നാടിനെ സംഗീത താഴ്വര ആക്കുവാനുള്ള എല്ലാവിധ ഒരുക്കങ്ങളും റെഡ് സ്റ്റാർ ക്ലബ്ബിൽ നടന്നു കഴിഞ്ഞു.

No comments