Breaking News

കുന്നുംകൈ ഗവ എൽ.പി സ്കൂളിൽ ഇഫ്താറും സ്നേഹ സംഗമവും നടന്നു

കുന്നുംകൈ: കുന്നുംകൈ ഗവ എൽ പി സ്കൂളിൽ ഇഫ്താറും സംഗമവും നടന്നു.സ്കൂളിലെ   നാലാം ക്ലാസിന്റെ  യാത്രയയപ്പ് പരിപാടി  ഇഫ്താർ സംഗമമായി മാറുകയാണ് ചെയ്തത്. ക്ലാസ് അധ്യാപിക ഷൈല കണ്ണനും രക്ഷിതാക്കളും ചേർന്ന് നാലാം ക്ലാസിൻ്റെ യാത്രയയപ്പ് പരിപാടി ഇഫ്താർ സംഗമ പരിപാടിയാക്കി മാറ്റുകയാണ് ചെയ്തത്. 

ഇഫ്താർ നാടിൻ്റെ സംഗമമായി മാറി. വ്യത്യസ്ത ഭക്ഷണ വിഭവങ്ങളുമായി രക്ഷിതാക്കൾ എത്തിയിരുന്നു. പരിപാടിക്ക് പി.ടി.എ പ്രസിഡന്റ് കെ.ഫിറോസ് രക്ഷിതാക്കളായ ഷമീമ,  റൈഹാന എന്നിവർ  നേതൃത്വം നൽകി.പഞ്ചായത്തംഗം ഇ.ടി.ജോസ് ഉദ്ഘാടനം ചെയ്തു.

മദർ പി.റ്റി.എ പ്രസിഡന്റ് നിമ്മി, അധ്യാപകരായ രതീഷ് , ഷറഫുദ്ദീൻ അമ്പിളി,  സ്പെഷ്യൽ എജ്യൂക്കേറ്റർ ഷിനി ഫിലിപ്പ് വിദ്യാർഥികളായസഫ്രാന, ഷിഫ, എന്നിവരും സംസാരിച്ചു. ഇഫ്താർ സംഗമം ഇനിയുള്ള കാലത്തേക്കുളള തുടക്കമാവട്ടെയെന്ന് പഞ്ചായത്തംഗം ഇ.ടി. ജോസ് പറഞ്ഞു.

No comments