കാസർകോട് ജില്ലക്കാരായ കുപ്രസിദ്ധ ക്രിമിനൽ സംഘത്തെ മംഗ്ളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു പിടിയിലായവരിൽ കുന്നുംകൈ സ്വദേശിയും
മംഗ്ളൂരു : കാസർകോട് ജില്ലക്കാരായ കുപ്രസിദ്ധ ക്രിമിനൽ സംഘത്തെ മംഗ്ളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. മംഗൽപാടി സ്വദേശിയും നിലവിൽ മലപ്പുറം കൊണ്ടോട്ടിയിൽ താമസക്കാരനുമായ അബ്ദുൽ ലത്തീഫ് എന്ന തോക്ക് ലത്തീഫി(24)നെ മംഗ്ളൂരു നഗരത്തിൽ വച്ചാണ് പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 12.895 കിലോ കഞ്ചാവും കടത്തിനു ഉപയോഗിച്ച കാറും പൊലീസ് കണ്ടെടുത്തു. തോക്ക് കേസ് ഉൾപ്പെടെ 13 കേസുകളിൽ ഇയാൾ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ കുന്നും കൈ സ്വദേശിയും കാഞ്ഞങ്ങാട്ട് താമസക്കാരനുമായ നൗഫൽ (38), കുരുടപ്പദവിലെ മൻസൂർ (30) എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടു പേർ. കോണാകെ, നാട്ടക്കല്ലിൽ വച്ചാണ് ഇരുവരും അറസ്റ്റിലായതെന്നു പൊലീസ് പറഞ്ഞു. ഇവരിൽ നിന്നും രണ്ട് പിറ്റ്യൂളുകളും 4 വെടിയുണ്ടകളും രണ്ട് മൊബൈൽ ഫോണുകളും സ്കോർപ്പിയോ കാറും പിടികൂടി. നൗഫൽ 112 കിലോ കഞ്ചാവ് കടത്തിയ കേസിലും 700 ഗ്രാം എംഡിഎംഎ പിടികൂടിയതടക്കം നിരവധി കേസുകളിലും പ്രതിയാണെന്നു പൊലീസ്
പറഞ്ഞു.
മഞ്ചേശ്വരം, പൊലീസ് സ്റ്റേഷൻ പരിധിയിലെ മൊറത്തണ സ്വദേശികളായ മുഹമ്മദ് അസ്കർ (27), മുഹമ്മദ് സാലി (35) എന്നിവരെ തലപ്പാടിയിൽ വച്ചാണ് പിടികൂടിയത്. ഇവരിൽ നിന്നു ഒരു പിസ്കൂൾ, രണ്ടു വെടിയുണ്ട, 2 മൊബൈൽ ഫോണുകൾ എന്നിവ പിടികൂടി. ഇരിൽ മുഹമ്മദ് സാലിക്കെതിരെ മഞ്ചേശ്വരം സ്റ്റേഷനിൽ പത്തോളം കേസുകൾ ഉള്ളതായി പൊലീസ് കൂട്ടിച്ചേർത്തു.
No comments