Breaking News

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് വയോജന സംഗമം 'സഹർഷം' എരുമക്കുളത്ത് നടന്നു


ഒടയഞ്ചാൽ : കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിന്റെ വയോജന സംഗമം 'സഹർഷം' എന്ന പേരിൽ എരുമക്കുളത്ത് നടന്നു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. ആടിയും പാടിയും തലമുറകളുടെ കഥ പറഞ്ഞും സന്തോഷകരമായ മുഹൂർത്തങ്ങൾ സമ്മാനിച്ച വയോജന സംഗമത്തിൽ വാർഡ് മെമ്പർ പി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം പി വി ശ്രീലത, അഞ്ചാം വാർഡ് മെമ്പർ സൂര്യ ഗോപാലൻ, പഞ്ചായത്ത് റിസോഴ്സ് പേഴ്സൻ കെ രാമചന്ദ്രൻ മാഷ് എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ പി ഗോവിന്ദൻ സ്വാഗതവും വിദ്യ വേണുഗോപാൽ നന്ദിയും പറഞ്ഞു.

No comments