Breaking News

കോളംകുളം ഇ.എം.എസ് വായനശാല & ഗ്രന്ഥാലയത്തിൽ ഹരിതഗ്രന്ഥശാല പ്രഖ്യാപനവും , 11, 12 വാർഡുകളിലെ ഹരിത കർമ്മ സേനയെ ആദരിക്കലും നടന്നു


വെള്ളരിക്കുണ്ട് : കോളംകുളം ഇ.എം.എസ് വായനശാല & ഗ്രന്ഥാലയത്തിൽ കേരള സർക്കാർ ആഹ്വാനം ചെയ്ത മാലിന്യ മുക്തം നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതഗ്രന്ഥശാല പ്രഖ്യാപനവും , 11, 12 വാർഡുകളിലെ ഹരിത കർമ്മ സേനയെ ആദരിക്കലും നടന്നു. കിനാനൂർ കരിന്തളം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.പി ശാന്ത ഉദ്ഘാടനവും ആദരിക്കൽ ചടങ്ങും ഔപചാരികമായി നിർവ്വഹിച്ചു.ഹരിത കേരള മിഷൻ റിസോഴ്‌സ് പെഴ്സണും, ജില്ലാ ലൈബ്രറി കൗൺസിലറുമായ കെ.ദാമോദരൻ പ്രൊജക്ട് അവതരിപ്പിക്കുകയും ,വായന മൽസര വിജയികളെ അനുമോദിക്കുകയും ചെയ്തു.വി.കെ.നാരായണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ എ.ആർ .സോമൻ മാഷ് അധ്യക്ഷത വഹിച്ചു.റെഡ്സ്റ്റാർ സെക്രട്ടറി കെ.മണി, കുടുംബശ്രീ ADS സെക്രട്ടറി അനിത പ്രസാദ് ,എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലൈബ്രറിയൻ രമ്യരാജേഷ് നന്ദിയർപ്പിച്ചു.

No comments