പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന ആൾക്കെതിരെ വീണ്ടും പോക്സോ കേസ്
കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിൽ ജയിലിൽ കഴിയുന്ന ആൾക്കെതിരെ മറ്റൊരു പോക്സോ കേസു കൂടി രജിസ്റ്റർ ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു യുവാവിനെതിരെയാണ് കേസെടുത്തത്. ആദ്യ കേസിലെ പരാതിക്കാരിയായ 16കാരിയുടെ മൂത്ത സഹോദരിയുടെ പരാതി പ്രകാരമാണ് മഞ്ചേശ്വരം പൊലീസ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. 2022ൽ തനിക്ക് പ്രായപൂർത്തിയാകും മുമ്പ് പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി മഞ്ചേശ്വരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
No comments