Breaking News

"ലഹരി നിർത്തലാക്കണം " മാലോം സെൻ്റ് ജോർജ്ജ് ഫൊറോന ചർച്ച് വിമൽ ജ്യോതി മാതൃവേദിയുടെ നേതൃത്വത്തിൽ ആയിരത്തോളം അമ്മമാർ ചേർന്ന് മുഖ്യമന്ത്രിക്ക് കത്തയച്ചു

മാലോം : വർദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗം പൂർണ്ണമായി നിരോധിക്കണമെന്നും മയക്കുമരുന്നും മദ്യവുമായി ബന്ധപ്പെട്ടു വരുന്ന കുറ്റകൃത്യങ്ങൾക്ക് നിയമം അനുശാസിക്കുന്ന പരാമാവധി ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടു കൊണ്ട്  മാലോം സെൻ്റ് ജോർജ്ജ് ഫൊറോന ചാർച്ച് വിമൽ ജോതി മാതൃവേദിയുടെ നേതൃത്വത്തിൽ ഇടവകയിലെ ആയിരത്തോളം അമ്മമാർ മുഖ്യമന്ത്രിക്ക് ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കത്തുകൾ അയച്ചു. മാലോം സെൻറ് ജോർജ് ഫൊറോന ചർച്ച്  വികാരിയായ റവ:ഫാദർ ജോസ് തൈക്കുന്നുംപുറം, മദർ സുപ്പീരിയർ സിസ്റ്റർ ടെസ്മി , മിനി ആൻഡ്രൂസ്, ദീപ്തി ജോഷി, ബിന്ദു സാബു, മെർളി ജെന്നി , റെജി ബേബി ,ഷൈമ റെജിസ്, ശിൽപ ജി എന്നിവർ നേതൃത്വം നൽകി.

No comments