പ്രധാൻമന്ത്രി ജൻ വികാസ് കാര്യക്രം; പെരിയ കേരള കേന്ദ്ര സർവ്വകലാശാലക്ക് 52.68 കോടി
പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് കുതിപ്പേകി അക്കാദമിക് ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് 52.68 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം പ്രധാനമന്ത്രി ജന്‍ വികാസ് കാര്യക്രം (പിഎംജെവികെ) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. കാസര്‍കോട് പെരിയ ക്യാമ്പസില്‍ വിവിധ പഠന വകുപ്പുകള്‍ക്കായി അഞ്ച് നിലകളിലുള്ള കെട്ടിടമാണ് നിര്‍മ്മിക്കുക. 7497 സ്‌ക്വയര്‍ മീറ്ററില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ 25 ക്ലാസ് മുറികളുണ്ടാകും. അഞ്ച് ഡിപ്പാര്‍ട്ട്മെന്റല്‍ ലൈബ്രറി, കമ്പ്യൂട്ടര്‍ ലാബുകള്‍, ഓഫീസ് മുറികള്‍, ടോയ്ലറ്റ്, ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാകും.
No comments