Breaking News

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന എഎസ്ഐ അന്തരിച്ചു നീലേശ്വരം പള്ളിക്കര ചിറയിൽ വീട്ടിൽ സി കെ രതീഷ് (45) ആണ് മരിച്ചത്


നീലേശ്വരം : അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന എഎസ്ഐ അന്തരിച്ചു. നീലേശ്വരം പള്ളിക്കര ചിറയിൽ വീട്ടിൽ സി കെ രതീഷ് (45) ആണ് മരിച്ചത്. വിദ്യാനഗർ എ എസ്ഐ ആണ്. കരൾ, വൃക്ക രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു രതീഷ്. തിങ്കളാഴ്ചയാണ് ഡയാലിസിസ് നടത്താനാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയത്. ഡയാലിസിസ് കഴിഞ്ഞ ശേഷം കടുത്ത ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് അന്ത്യം. ഭാര്യ: ശ്രീലക്ഷ്മി (കാഞ്ഞങ്ങാട് സൗത്ത്). ഏകമകൾ: ധ്വനി (സ്കൂൾ വിദ്യാർത്ഥി). സഹോദരി: സരിത (വനിതാ സിവിൽ പോലീസ് ഓഫീസർ വെള്ളരിക്കുണ്ട് പോലീസ്സ്റ്റേഷൻ).

No comments