ഒളവറ ഗ്രന്ഥാലയം എഴുത്തുപെട്ടി ജേതാക്കൾ-ദിയാ രാജു,ഇഷാനി
തൃക്കരിപ്പൂർ: കുട്ടികളിലെ സർഗ്ഗവാസനകൾ കണ്ടെത്തുന്നതിനും, പരിപോഷിപ്പിക്കുന്നതിനുമായി ഒളവറ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഒളവറ സങ്കേത ഗവ: യു.പി.സ്കൂളിൽ സ്ഥാപിച്ച എഴുത്തു പെട്ടിയിൽ നിന്നും ലഭിച്ച മികച്ച ആസ്വാദനക്കുറിപ്പുകളിൽ ജേതാക്കളായ എൽ.പി.വിഭാഗത്തിൽ ഇഷാനിയേയും,യു.പി വിഭാഗത്തിൽ ദിയാ രാജുവിനേയും കാഷ് അവാർഡ് നൽകി അനുമോദിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ രാജീവൻ.പി.വി, ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി.വിജയൻ, സെക്രട്ടറി സി. ദാമോദരൻ,സ്റ്റാഫ് സെക്രട്ടറി സനീപ് കുമാർ.പി,വായനാ വെളിച്ചം കൺവീനർ ആശാ പവിത്രൻ,ഗ്രീഷ്മ.കെ. പി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
No comments