നീലേശ്വരം നഗരസഭ താലൂക്ക് ആശുപത്രി നീലേശ്വരം മഴക്കാലപൂർവ്വ ശുചിത്വ യജ്ഞ പരിപാടിക്ക് മുന്നോടിയായി പരിശീലനം സംഘടിപ്പിച്ചു
നീലേശ്വരം നഗരസഭ താലൂക്ക് ആശുപത്രി നീലേശ്വരം മഴക്കാലപൂർവ്വ ശുചിത്വ യജ്ഞ പരിപാടിക്ക് മുന്നോടിയായി പരിശീലനം സംഘടിപ്പിച്ചു .
നഗരസഭാ പരിധിയിലെ ആശാവർക്കർമാർ , അംഗൻവാടി വർക്കർമാർ സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് പരിശീലനം നൽകി. മുഴുവൻ വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് ഗവൺമെൻറ് സ്വകാര്യ സ്ഥാപനങ്ങളും മഴക്കാലത്തിനു മുന്നോടിയായി ശുചീകരിച്ച് മഴക്കാല രോഗങ്ങളിൽ നിന്നും പ്രതിരോധിക്കുന്നതിനായി എല്ലാവരും മുന്നിട്ട് ഇറങ്ങണമെന്ന് പരിശീലനത്തിൽ പബ്ലിക് ഹെൽത്ത് സൂപ്പർവൈസർ സൂസൻ ഫിലിപ്പിന്റെ അധ്യക്ഷതയിൽ
നിലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ രഞ്ജിത്ത് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് അഭ്യർത്ഥിച്ചു. തുടർന്ന് ഹെൽത്ത് സൂപ്പർവൈസർ അജിത്ത് സി ഫിലിപ്പ് ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
No comments