Breaking News

പത്ത് മാസങ്ങൾകൊണ്ട് 52 രാജ്യങ്ങൾ പിന്നിട്ട സുജിത്ത് ഭക്തന് ലണ്ടനിൽ സ്വീകരണം കാസ്രോട് കൂട്ടായ്മക്ക് വേണ്ടി പ്രസിഡന്റ്‌ റൗഫ് പടന്ന സുജിത് ഭക്തന് പൂച്ചെണ്ട് നൽകി ആദരവ് അറിയിച്ചു


ലണ്ടൻ :പ്രമുഖ  യുട്യൂബറുo എഴുത്തുകാരനുമായ സുജിത് ഭക്തൻ കഴിഞ്ഞ മേയ്‌ മാസത്തിൽ കേരളത്തിൽ നിന്നും തുടങ്ങിയ യാത്ര 52 രാജ്യങ്ങൾ പിന്നിട്ട് 10 മാസങൾക്ക് ശേഷം  ലണ്ടനിൽ എത്തിയപ്പോൾ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഊഷ്മള വരവേൽപ്പ്.ലണ്ടൻ കേരള ഹൌസിൽ MAUK ഒരുക്കിയ കട്ടൻ കാപ്പിയും കവിതയും എന്ന പരിപാടിയി മലയാളികളുടെ പങ്കാളത്തം കൊണ്ട് ശ്രദ്ധേയമായി.  എം എ യു കെ ഭാരവാഹികളായ മുരളി,ശ്രീജിത്ത്‌ തുടങ്ങിയവർ സംസാരിച്ചു. നമ്മളെ കാസ്രോട് കൂട്ടായ്മക്ക് വേണ്ടി പ്രസിഡന്റ്‌ റൗഫ് പടന്ന  സുജിത് ഭക്തന് പൂച്ചെണ്ടു നൽകി ആദരവ് അറിയിച്ചു.നമ്മളെ കാസ്രോട് കൂട്ടായ്മ ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ, കമ്മിറ്റി അംഗം  മുഹമ്മദ്‌ ഷറഫ് എന്നിവർ പങ്കെടുത്തു. പത്ത് മാസം നീണ്ടു നിന്ന യാത്ര അനുഭവങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ക്ഷമയോടെ കൃത്യമായുള്ള സുജിത് ഭക്തന്റെ മറുപടികൾ ആരെയും യാത്രകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ്.  സുജിത് ഭക്തന്റെ യാത്ര അനുഭവങ്ങൾ അടങ്ങിയ ഡി സി ബുക്സ് പുറത്തിറക്കിയ INB ഡയറീസ് എന്ന പുസ്തവും എഴുത്ത് കാരനിൽ നിന്നും നേരിട്ട് സ്വീകരിക്കാനും വായനക്കാർക്ക് കഴിഞ്ഞു.

No comments