സംഘം ചേർന്ന് യുവാവിനെ മർദ്ധിച്ചു ; എട്ടോളം പേർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു
പരപ്പ : പരപ്പ പട്ടലത്ത് വെച്ച് സംഘം ചേർന്ന് യുവാക്കളെ മർദിച്ചതായി പരാതി. തായനൂർ ചാമകുഴി ഉന്നതിയിലെ ധനേഷ് (26) വിജേഷ് (18) എന്നിവർക്കാണ് മർദ്ദനമേറ്റത്. ചീത്ത വിളിച്ചു എന്നാരോപിച്ചു കൊണ്ട് വിഷ്ണു എന്നയാളുടെ നേതൃത്വത്തിൽ എട്ടോളം പേർ ചേർന്നു തടഞ്ഞുനിർത്തി മർദ്ധിക്കുകയായിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു.
No comments