Breaking News

21കാരിയെ വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലി ഭർത്താവ്

കാസർഗോഡ്: 21 വയസ്സുകാരിയായ ഭാര്യയെ വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്. കല്ലൂരാവി സ്വദേശിനിയായ യുവതിയെയാണ് ഗൾഫിൽ ജോലി ചെയ്യുന്ന നെല്ലിക്കട്ട സ്വദേശി അബ്ദുൽ റസാഖ് വാട്സ്ആപ്പ് സന്ദേശത്തിലൂടെ മൊഴി ചൊല്ലിയത്. യുവതിയുടെ പിതാവിന് മുത്തലാഖ് സന്ദേശം അയച്ചുകൊണ്ടാണ് യുവാവ് ഇക്കാര്യം അറിച്ചത്. ഈ മാസം 21നാണ് യുഎഇയിൽ പ്രവാസിയായി ജോലി ചെയ്യുന്ന അബ്ദുൽ റസാഖ് വാട്സ്ആപ്പ് വഴി മുത്തലാഖ് സന്ദേശം അയച്ചത്.

യുവതിയുടെ പിതാവിനാണ് അബ്ദുൽ റസാഖ് യുഎയിൽ നിന്നും വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയുള്ള ശബ്ദസന്ദേശം അയച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവിന്‍റെ ബന്ധുക്കൾ നിരന്തരം ഉപദ്രവിച്ചിരുന്നതായി യുവതി പറഞ്ഞു. അബ്ദുൽ റസാഖ് 12 ലക്ഷം രൂപ തട്ടിയെടുത്തതായും പെൺകുട്ടിയുടെ പിതാവ് ആരോപിക്കുന്നു. സംഭവത്തിൽ കുടുംബം ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകി.

No comments