മുളിയാർ ഇരിയണ്ണിയിൽ കാട്ടുപോത്തിനെ കൊന്നുതിന്ന് പുലി
ഇരിയണ്ണി : മുളിയാർ ഇരിയണ്ണിയിൽ കാട്ടുപോത്തിനെ കൊന്നുതിന്ന് പുലി. വെള്ളി പകൽ ഇരിയണ്ണി ചെറ്റത്തോടിലാണ് മൂന്നുമാസം പ്രായമുള്ള കാട്ടുപോത്തിനെ പുലി കൊന്നുതിന്നുന്നത് കണ്ടത്. വൈകിട്ട് അഞ്ചിന് ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് കുണിയേരി തമ്പാൻ നായരുടെ വീടിന് സമീപത്ത് നാട്ടുകാർ പുലിയെ കണ്ടത്. രണ്ടാഴ്ച മുമ്പ് ഇതേസ്ഥലത്ത് പുലി വളർത്തുനായയെ പിടിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് നാട്ടുകാർ പുലിയെ ഓടിക്കുകയായിരുന്നു. ഏകദേശം രണ്ട് ക്വിന്റൽ തൂക്കംവരുന്ന കുഞ്ഞു കാട്ടുപോത്തിനെ വ്യാഴം രാത്രിയോടെ പുലി കൊന്നുതിന്നാൻ തുടങ്ങിയതായി വനംവകുപ്പ് അധികൃതർ പറഞ്ഞു. ശനിയാഴ്ച കാട്ടുപോത്ത് ശവം ജീർണിച്ചാൽ മറവുചെയ്യാനുള്ള നടപടിയാരംഭിക്കും.
No comments