Breaking News

ഓട്ടോ ഡ്രൈവറെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി


നീലേശ്വരം : നീലേശ്വരം മെയിൻ ബസാറിലെ ഓട്ടോ ഡ്രൈവറെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. പുതുക്ക ചൂട്ടുവം കുറുത്തി കുന്നിലെ ടി.പി. കൃഷ്ണൻ (63) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ വീടിന് പിറകിലുള്ള പറമ്പിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൊസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. കുറുത്തി കുന്നിലെ കുഞ്ഞിരാമന്റെ മകനാണ്. ഭാര്യ: എം. സാവിത്രി. മക്കൾ: കെ.എം. സുധീഷ്, കെ.എം സുനിത. മരുമക്കൾ: ലിന്യ. ഷൈജു.

No comments