Breaking News

തന്റെ പ്രിയ നേതാവ് ഇന്ദിരാ പ്രിയദർശിനിയുടെ സ്മരണയ്ക്കായി ബളാൽ അത്തിക്കടവിലെ വി.വി.മുന്തൻ നിർമ്മിച്ച ഇന്ദിരാഗാന്ധി സ്തൂപം ഉദ്ഘാടനം ചെയ്തു


ബളാൻ: സമീപം അത്തിക്കടവിലെ വി.വി.മുന്തൻ എന്ന കോൺഗ്രസുകാരൻ വ്യത്യസ്തനാണ്. കേവലമായ പ്രകടനങ്ങളിൽ ഒതുങ്ങുന്നതല്ല മുന്തന് കോൺഗ്രസ് എന്ന പ്രസ്ഥാനത്തോടുള്ള കൂറും സ്നേഹവും. ബാല്യം മുതൽ ഇന്നുവരെ ഓരോ ദിവസവും ഈ മനുഷ്യന്റെ ജീവിതം കോൺഗ്രസ് പ്രസ്ഥാനത്തോടും പ്രവർത്തികൾ കോൺഗ്രസ് പ്രത്യയശാസ്ത്രത്തോടും വല്ലാതെ ഇഴുകിച്ചേർന്നതാണ്. സ്വന്തമായി ഒരു ഭവനം പണിയുന്ന കാര്യം ചിന്തിച്ചു തുടങ്ങിയപ്പോൾ തന്നെ മുന്തൻ മനസ്സിൽ ഉറപ്പിച്ചതാണ് വീടിന്റെ മുറ്റത്ത് തന്നെ തന്റെ പ്രിയ നേതാവ് ഇന്ദിരാ പ്രിയദർശിനിയുടെ സ്മരണയ്ക്കായി ഒരു സ്തൂപം സ്ഥാപിക്കണമെന്നും സ്തൂപത്തിന്റെ ഉദ്ഘാടന കർമ്മം കാസർഗോഡ് എം.പി. ശ്രീ രാജ്മോഹൻ ഉണ്ണിത്താനെ കൊണ്ട് നിർവഹിപ്പിക്കണം എന്നും. തെരഞ്ഞെടുപ്പിന്റെ തിരക്കുകൾ ആയിരുന്നതിനാൽ ഗൃഹപ്രവേശന സമയത്ത് ഉണ്ണിത്താന് എത്തിച്ചേരാൻ കഴിയാതിരുന്നതിനാൽ ഇന്ദിരാഗാന്ധി സ്മാരക സ്തൂപം ഇന്നാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. മുന്തന്റെ ആഗ്രഹം പോലെ ബളാൽ പഞ്ചായത്ത് പ്രസിഡണ്ടും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ടുമായ ശ്രീ രാജു കട്ടക്കയത്തിന്റെ സാന്നിധ്യത്തിൽ കാസർഗോഡിന്റെ പ്രിയങ്കരനായ എം.പി. മുന്തന്റെ പ്രിയ നേതാവ്  രാജ്മോഹൻ ഉണ്ണിത്താൻ തന്നെ സ്തൂപത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സ്തൂപത്തോട് ചേർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കൊടിമരവും സ്ഥാപിച്ചിട്ടുണ്ട്.

ചെറുപ്രായം മുതൽ കോൺഗ്രസ് പ്രസ്ഥാനത്തോട് ചേർന്നു ജീവിക്കുന്ന മുന്തന് ഏറ്റവും പ്രിയപ്പെട്ട നേതാക്കൾ ഇന്ദിരാഗാന്ധിയും ലീഡർ കെ. കരുണാകരനും ആയിരുന്നു. എന്തുകൊണ്ടാണ് ഇവരെ ഇഷ്ടപ്പെടുന്നതെന്ന് ചോദിച്ചാൽ, "തീരുമാനങ്ങൾ എടുക്കാനും എടുത്ത തീരുമാനങ്ങൾ നടപ്പിലാക്കാനും കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽ ഇവരെ കഴിഞ്ഞേയുള്ളൂ ആരും." എന്ന് തന്റെ ഗ്രാമീണമായ ഭാഷയിൽ മുന്തൻ മറുപടി പറയും. ഉദ്ഘാടന ചടങ്ങിൽ

പിരാഘവൻ സ്വാഗതം പറഞ്ഞു

 പി പത്മാവതി അധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാധാമണി .

 ആരോഗ്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ ടി അബ്ദുൽ ഖാദർ .

 മണ്ഡലം പ്രസിഡണ്ട് മാരായ എം പി ജോസഫ് . മാണിയൂർ ബാലകൃഷ്ണൻ. ബ്ലോക്ക് പഞ്ചായത്ത് അംഗം . സി രേഖ.

 ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യാ ശിവൻ. ജോർജ് ജോസഫ് ആഴാത്ത്‌ .വി മാധവൻ നായർ. കെ സുരേന്ദ്രൻ . ജോസ് വർഗീസ് . സി വി ശ്രീധരൻ . പി കുഞ്ഞികൃഷ്ണൻ . രഞ്ജിത് കുമാർ ആർ ടി തുടങ്ങിയവർ സംബന്ധിച്ചു

No comments