ബളാൽ പഞ്ചായത്തിലെ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് കുടിവെള്ളം സംഭരിക്കുവാനായി പഞ്ചായത്ത് സൗജന്യമായി വാട്ടർ ടാങ്കുകൾ നൽകി
വെള്ളരിക്കുണ്ട് : ബളാൽ പഞ്ചായത്തിലെ പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് കുടിവെള്ളം സംഭരിക്കുവാനായി പഞ്ചായത്ത് സൗജന്യ മായി വാട്ടർടാങ്കുകൾ നൽകി..
പഞ്ചായത്തിൽലെ 150 പേർക്കാണ് തീർത്തും സൗജന്യമായി 500 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കുകൾ കൈമാറിയത്.
പ്രസിഡന്റ് രാജു കട്ടക്കയം വാട്ടർ ടാങ്ക് വിതരണം ഉത്ഘാടനം ചെയ്തു. മോൻസി ജോയ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്. ബിൻസി ജെയിൻ. ജെസ്സി ചാക്കോ എന്നിവർ പ്രസംഗിച്ചു...
No comments