സാമൂഹ്യ പഠനമുറികളുടെ നേതൃത്വത്തിൽ എടത്തോട് പഠനോത്സവം സംഘടിപ്പിച്ചു
ഒടയഞ്ചാൽ: പട്ടികവർഗ്ഗ വികസന വകുപ്പിൻ്റെ കീഴിലെ കോടോം ബേളൂർ പഞ്ചായത്തിലെ സർക്കാരി, ചക്കിട്ടടുക്കം, കള്ളാർ ഗ്രാമപഞ്ചായത്തിലെ ഓട്ടക്കണ്ടം സാമൂഹ്യ പഠനമുറികളുടെ സംയുക്താഭിമുഖ്യത്തിൽ പഠനോത്സവം സംഘടിപ്പിച്ചു.
എടത്തോട് മിൽമ ഹാളിൽ വച്ച് നടന്നപഠനോത്സവം കള്ളാർ ഗ്രാമപഞ്ചായത്ത് ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി. ഗോപിയുടെ അദ്ധ്യക്ഷതയിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി ഉത്ഘാടനം ചെയ്തു.
ഗോത്ര കവി പ്രകാശ് ചെന്തളത്തേയും, വിവിധ മേഖലകളിൽ കഴിവുതെളിയിച്ച കുട്ടികളെയും പരപ്പ ട്രൈബൽ ഡവലപ്മെൻ്റ് ഓഫീസർ ദീപ്തി. കെ. പി (KAS)ആദരിച്ചു.
ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ സലിം താഴേകോറോത്ത്, പനത്തടി CSW രഞ്ജിനി രാജു, പ്രമോട്ടർമാരായ എം. ലിഥില , കെ.രമ , പി. സുനിത,ഫെസിലിറ്റേർ മിഥില,തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ സർക്കാരി പഠനമുറി ഫെസിലിറ്റേറ്റർ രമ്യ ബാലകൃഷ്ണൻ സ്വാഗതവും ഓട്ടക്കണ്ടം സാമൂഹ്യ പഠനമുറിയിലെ ഫെസിലിറ്റേറ്റർ .രമ്യ. സി. ടി നന്ദിയും പറഞ്ഞു.
തുടർന്ന് കളിയും ചിരിയും എന്ന പേരിൽ രമേശൻമലയാറ്റുകരയുടെ നേതൃത്വത്തിൽ തിയേറ്റർ എജ്യുക്കേഷനും ഉച്ചകഴിഞ്ഞ് സുബാഷ് ബഡൂരിൻ്റെ നേതൃത്വത്തിൽ കുരുത്തോല ഉൽപ്പന്ന പരിശീലനവും നടന്നു.
No comments