Breaking News

കാണാതായ ഗൃഹനാഥൻ കിണറ്റിൽ മരിച്ച നിലയിൽ


പെരിയ :കാണാതായ ഗൃഹനാഥൻ കിണറ്റിൽ മരിച്ച നിലയിൽ. കാട്ട് ഭഗവതി ക്ഷേത്രത്തിന് സമീപത്തെ കുഞ്ഞാച്ചം വീട്ടിൽ വി നാരായണ(60)നാണ്
മരിച്ചത്. ഞായറാഴ്ച വൈകുന്നേരത്തോടെ പരിസരവാസികൾ തെരയുന്നതിനിടയിലാണ് വീട്ടുപറമ്പിലെ കിണറ്റിനകത്ത് മൃതദേഹം കണ്ടെത്തിയത്.
കയറും കുടവും കിണറ്റിലേയ്ക്ക് തൂങ്ങിക്കിടക്കുന്നതു കണ്ടു പരിശോധിച്ചപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. വെള്ളം കോരുന്നതിനിടയിൽ വീണതായിരിക്കുമെന്നാണ് സംശയം.അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ സ്ഥലത്തെ മൃതദേഹം കരയ്ക്കെടുത്ത് വിദഗ്ദ്ധ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ബേക്കൽ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.
പരേതരായ പാറ്റേൻ മുത്തു മണിയാണി തമ്പായി അമ്മ എന്നവരുടെ മകനാണ്. ഭാര്യ: ഓമന. മക്കൾ: രസ, സൂരജ്. സഹോദരങ്ങൾ :
സരോജിനി നാരായണി.

No comments