9970 ഒഴിവുകൾ, റെയിൽവേ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, മെയ് 11 വരെ അപേക്ഷിക്കാം പ്രായം ഈ വർഷം ജൂലൈയിൽ 30 കവിയരുത്
ദില്ലി: റെയിൽവേ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിൽ 9970 ഒഴിവുകൾ. വിവിധ റെയിൽവേ റിക്രൂട്മെന്റ് ബോർഡുകൾ (ആർആർബി) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചതിന്റെ വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. മെയ് 11 വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്ഞാപന നമ്പർ : 01/2025.
യോഗ്യത : പത്താം ക്ലാസ്, ഫിറ്റർ / ഇലക്ട്രിഷ്യൻ / ഇൻസ്ട്രുമെൻ്റ് മെക്കാനിക് / മിൽറൈറ്റ് / മെയിന്റനൻസ് മെക്കാനിക് / മെക്കാനിക് (റേഡിയോ ആൻഡ് ടിവി) / ഇലക്ട്രോണിക് മെക്കാനിക് / മെക്കാനിക് (മോട്ടർ വെഹിക്കിൾ) / വയർമാൻ / ട്രാക്ടർ മെക്കാനിക് / ആർമേച്ചർ ആൻഡ് കോയിൽ വൈൻഡർ / മെക്കാനിക് (ഡീസൽ) / ഹീറ്റ് എൻജിൻ / ടർണർ / മെഷിനിസ്‌റ്റ് / റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക് ട്രേഡുകളിലൊന്നിൽ എസ്‌സിവിടി/എൻസിവിടി അംഗീകൃത ഐടിഐ / അപ്രന്റിസ്‌ഷിപ് പൂർത്തിയാക്കിയവർ. അല്ലെങ്കിൽ പത്താം ക്ലാസും മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്‌സ് / ഓട്ടമൊബൈൽ എൻജിനീയറിങ്ങിൽ മൂന്നു വർഷ ഡിപ്ലോമയും. ഡിപ്ലോമയ്ക്കു പകരമായി മേൽപറഞ്ഞ എൻജിനീയറിങ് വിഭാഗങ്ങളിൽ ബിരുദം ഉള്ളവരെയും പരിഗണിക്കും.
No comments